World’s second-largest egg found in Antarctica may belong to giant sea lizard
ഒറ്റനോട്ടത്തില്‍ കാറ്റു പോയ ഫുട്‌ബോള്‍ പോലൊരു വസ്തു. 2011ലായിരുന്നു ചിലെയില്‍നിന്നുള്ള ഗവേഷകര്‍ ആ 'വസ്തു' അന്റാര്‍ട്ടിക്കില്‍നിന്നു കണ്ടെത്തുന്നത്. അത് എന്താണെന്നു പോലും ആര്‍ക്കും പിടികിട്ടിയില്ല. എന്നാല്‍ കണ്ടെത്തി ഏകദേശം ഒരു പതിറ്റാണ്ടാകുമ്പോള്‍ ജീവലോകത്തിന്റെ പരിണാമ ശൃംഖലയിലെ ഏറ്റവും മികച്ച കണ്ടെത്തലുകളില്‍ ഒന്നാവുകയാണ് അത്. ചിലെയിലെ നാഷനല്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലായിരുന്നു ഇത്രയും കാലം അതു സൂക്ഷിച്ചിരുന്നത്. അതിനിടെ യുഎസിലെ ടെക്സസ് യൂണിവേഴ്സിറ്റി ഗവേഷകര്‍ ആ 'പഞ്ചറായ ഫുട്ബോള്‍' ശാസ്ത്രീയമായി പരിശോധിച്ചു.